പയ്യന്നൂർ: നഗരസഭ മാലിന്യ മുക്തം നവ കേരളം, 'ഇനി ഞാൻ ഒഴുകട്ടെ' ക്യാമ്പയിനോടനുബന്ധിച്ച് തോടുകളും നീർച്ചാലുകളും ശുചീകരിച്ച് സംരക്ഷിക്കുന്ന പ്രവർത്തനത്തിന്റെ മൂന്നാം ഘട്ടമായി പെരുമ്പ ചിറ്റാരിക്കൊവ്വൽ തോട് ശുചീകരിച്ചു. ചെയർപേഴ്സൺ കെ.വി.ലളിത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.വി.കുഞ്ഞപ്പൻ അദ്ധ്യക്ഷത വഹിച്ചു. ശുചിത്വമിഷൻ അംബാസിഡർ മനോജ് കാന മുഖ്യാതിഥിയായിരുന്നു .
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.വി.സജിത, കൗൺസിലർ ഇക്ബാൽ പോപ്പുലർ, നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ്, ക്ലീൻസിറ്റി മാനേജർ പി.പി.കൃഷ്ണൻ, കൺവീനർ കെ. പവിത്രൻ തുടങ്ങിയവർ സംസാരിച്ചു. നഗരസഭ ശുചീകരണ വിഭാഗം തൊഴിലാളികൾ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ പ്രവർത്തകർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.
പുഴകളും, തോടുകളും, ജലാശയങ്ങളും മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായി തോടുകൾ, പുഴയോരങ്ങളിൽ ചെന്നെത്തുന്ന ഭാഗങ്ങളിൽ 'സ്‌ക്രീനിംഗ് സിസ്റ്റം' ഒരുക്കി മാലിന്യം ഒഴുകാതിരിക്കാനുള്ള നടപടികൾ കൂടി സ്വീകരിക്കുന്നുണ്ടെന്ന് ചെയർപേഴ്സൺ പറഞ്ഞു.