
കണിച്ചാർ: കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച തബല മാന്ത്രികൻ ഉസ്താദ് സാക്കീർ ഹുസൈന് ആദരാഞ്ജലികൾ അർപ്പിച്ച് ഉസ്താദ് അനുസ്മരണവും സംഗീത വിരുന്നും സംഘടിപ്പിച്ചു.വായനശാലാ പ്രസിഡന്റ് വി.വി.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടി.കെ.ബാഹുലേയൻ, ഡോ: ടി.ജി.മനോജ് കുമാർ, രാജേഷ് മണത്തണ, പി.പി.വ്യാസൻ എന്നിവർ ആനുസ്മരണ പ്രഭാഷണം നടത്തി.വായനശാല സെക്രട്ടറി ബി.കെ.ശിവൻ, എം.പി.തോമസ്, പി.പി.ജനാർദ്ദനൻ എന്നിവർ സംസാരിച്ചു.ചടങ്ങിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തബലയിൽ എ ഗ്രേഡും ഒന്നാം സ്ഥാനവും നേടിയ കെ.എ.ദീപക് തബല വാദനം നടത്തി.തുടർന്ന് സംഗീത നിശയും നടന്നു.