hvacr-sammelnm

കാഞ്ഞങ്ങാട്: ഹീറ്റിംഗ് വെന്റിലേഷൻ എയർ കണ്ടീഷനിംഗ് ആൻഡ് റഫ്രിജറേഷൻ എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ആനന്ദാശ്രമം ഐ.എം.എ ഹൗസിൽ എം.രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എ.അമീർ അലി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിജയൻ കരിച്ചേരി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.ശിവകുമാർ, കെ.ആ.ആർ.മനോജ് , എസ്.റൂബി, എസ്.കിഷോർ കുമാർ ,ടി.എ.മൊഹമ്മദ് അഷ്‌റഫ് , അരവിന്ദാക്ഷൻ സുജിത് കുമാർ,ശശാങ്ക് പണ്ഡിറ്റ് എന്നിവർ സംസാരിച്ചു. പി.പി.നിജീഷ് കുമാർ സ്വാഗതവും ഡി.വിഘ്‌നേഷൻ നന്ദിയും പറഞ്ഞു. അജാനൂർ എഫ്.എച്ച്.എസ് സി ഡി.എൽ.ഒ അനിൽകുമാർ ആരോഗ്യ ബോധവൽക്കരണ ക്ലാസെടുത്തു.