sports

കണ്ണൂർ: അസോസിയേഷൻ ഓഫ് എൻജിനീയേഴ്സ് സംസ്ഥാന മേള നൗറ നാളെ മുതൽ 30 വരെ കണ്ണൂരിലെ ഏഴ് വേദികളിലായി നടക്കും. കലാമത്സരങ്ങൾ, വോളിവാൾ, ബാസ്‌കറ്റ് ബാൾ, ബാറ്റ്മിന്റൺ മത്സരങ്ങൾ എന്നിവ കൃഷ്ണമേനോൻ കോളേജിലും ഫുട്‌ബോൾ, കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ്, അത്ലറ്റിക് മീറ്റ് എന്നിവ സെൻട്രൽ ജയിൽ സ്റ്റേഡിയത്തിലും നടക്കും. നാളെ വൈകിട്ട് ഏഴിന് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ.വി .സുമേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.ചലച്ചിത്രതാരം സന്തോഷ് കീഴറ്റൂർ കലാമേള ഉദ്ഘാടനം ചെയ്യും.29ന് രാവിലെ ഒമ്പതിന് മാർച്ച് പാസ്റ്റിൽ മുൻ ഇന്ത്യൻ ഫുട്ബാൾ താരം ഐ.എം.വിജയൻ മുഖ്യാതിഥിയാകും.വാർത്താസമ്മേളനത്തിൽ കൺവീനർ ഐ.വി സുശീൽ, കെ.പി.സത്യേന്ദ്രൻ, പി.സജിത്ത്, ആർ.സജീഷ്, കെ.ഗോപകുമാർ എന്നിവർ പങ്കെടുത്തു.