മുണ്ടേരി: മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ക്യാമ്പസിൽ ഒഴിഞ്ഞു കിടക്കുന്ന മുഴുവൻ സ്ഥലങ്ങളിലും ഇനി ജൈവവൈവിദ്ധ്യ ഉദ്യാനം. കണ്ണൂർ സർവകലാശാലയിലെ ക്യാമ്പസ് നാഷണൽ സർവീസ് സ്‌കീം യൂണിറ്റുകളുടെ 150 വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ഉദ്യാനം ഒരുക്കുന്നത്. ഇതിന്റെ ഉദ്ഘാടനം മുൻ എം.പി കെ.കെ രാഗേഷ് നിർവഹിച്ചു. സ്‌കൂൾ മുദ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സ്‌കൂളിന് മുൻവശം സജ്ജീകരിച്ച മുദ്ര ആംഫി തീയേറ്ററിന്റെ ഉദ്ഘാടനവും മുദ്ര വിദ്യാഭ്യാസ പദ്ധതി ചെയർമാൻ കൂടിയായ രാഗേഷ് നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രത്നകുമാരി അദ്ധ്യക്ഷയായി. 'മരുതം' എൻ.എസ്.എസ് ക്യാമ്പ് ജനറൽ കൺവീനർ ഡോ. പ്രിയ വർഗീസ് പദ്ധതി വിശദീകരിച്ചു. മുണ്ടേരി പഞ്ചായത്ത് പ്രസിഡന്റ് എ.അനിഷ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ.പ്രമീള, ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ വി.കെ.സുരേഷ് ബാബു, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പങ്കജാക്ഷൻ, വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൻ സി.ലത, എടക്കാട് ബ്ലോക്ക് പഞ്ചായത്തംഗം കെ.ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.അശ്റഫ്, വി.കെ.ലീഷ്മ, സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി ചെയർമാൻ പി.സി.ആസിഫ്, പി.ടി.എ പ്രസിഡന്റ് സി.പി.അഷ്റഫ്, സ്‌കൂൾ പ്രിൻസിപ്പൽ എം.മനോജ് കുമാർ, പ്രധാനാദ്ധ്യാപിക പി.കെ.റംലത്ത് ബീവി, മുദ്ര പദ്ധതി ജനറൽ കൺവീനർ പി.പി.ബാബു തുടങ്ങിയവർ സംസാരിച്ചു.
സായാഹ്നങ്ങളിൽ വിദ്യാർത്ഥികൾക്കും പൊതുസമൂഹത്തിനും കലാസാംസ്‌കാരിക പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള പൊതുവേദിയാണ് മുദ്ര ആംഫി തീയേറ്റർ.

'മരുതം' എൻ.എസ്.എസ്

ക്യാമ്പ് കൂട്ടായ്മ

കേരള ജൈവവൈവിദ്ധ്യ ബോർഡിന്റെ ചെയർമാൻ ഡോ. എൻ.അനിൽകുമാർ, മെമ്പർ സെക്രട്ടറി ഡോ. വി.ബാലകൃഷ്ണൻ എന്നിവർ ജൈവവൈവിദ്ധ്യ പരിശീലന പരിപാടിക്കും ജൈവവൈവിദ്ധ്യ ഉദ്യാന നിർമ്മാണത്തിനും നേതൃത്വം നൽകി.
സ്‌കൂളിൽ നടക്കുന്ന 'മരുതം' എൻ.എസ്.എസ് ക്യാമ്പിൽ പങ്കെടുക്കുന്ന കണ്ണൂർ സർവകലാശാല നീലേശ്വരം ക്യാമ്പസിലെ വിദ്യാർത്ഥികളും മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ വിദ്യാർത്ഥികളും പാലയാട് ക്യാമ്പസിലെ വിദ്യാർത്ഥികളും മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഇക്കോ ക്ലബിലെ വിദ്യാർത്ഥികളും ജൈവ വൈവിധ്യ ഉദ്യാനം വെച്ചുപിടിപ്പിക്കുന്നതിൽ പങ്കാളികളായി.


പിണറായി ജൈവവൈവിദ്ധ്യ പാർക്ക് തുറന്നു

സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് അനുവദിച്ച ജില്ലയിലെ ജൈവവൈവിദ്ധ്യ പാർക്ക് പിണറായി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ പറമ്പൻ മടപ്പുരയിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് ചെയർമാൻ ഡോ. അനിൽകുമാർ, മെമ്പർ സെക്രട്ടറി ഡോ.ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി. പറമ്പൻ മടപ്പുര വിട്ടു നൽകിയ 15 സെന്റ് വസ്തുവിലാണ് പാർക്ക് പൂർത്തീകരിച്ചത്. നൂറിലധികം വിവിധതരം സസ്യങ്ങളാണ് ഇവിടെ വച്ചുപിടിപ്പിച്ചിരിക്കുന്നത്. ഈ സസ്യങ്ങളെല്ലാം ജിയോ ടാഗ് ചെയ്ത് സസ്യത്തെ സംബന്ധിച്ച് എല്ലാ വിവരങ്ങളും ഓൺലൈനായി ലഭ്യമാകുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ ഇരിക്കാനുള്ള ഇരിപ്പിടങ്ങളും വായനാ കോർണറും ക്രമീകരിച്ചിട്ടുണ്ട്.

100

നൂറിലധികം വിവിധതരം സസ്യങ്ങൾ