adakka

പയ്യന്നൂർ: കാർഷികസംസ്കൃതിയുടെ അടയാളപ്പെടുത്തലുമായി രാമന്തളി താവുരിയാട്ട് ക്ഷേത്രത്തിൽ അടക്കാ തൂണുകൾ ഒരുങ്ങി. കളിയാട്ടം മൂന്നാം ദിവസമായ ഇന്നലെയാണ് അടക്ക ഉപയോഗിച്ച് ക്ഷേത്രം തൂണുകൾ അലങ്കരിച്ചത്.

25,000 ത്തോളം പഴുത്ത അടക്കകളാണ് തൂണുകളൊരുക്കുന്നതിന് വേണ്ടി വന്നത്. ഇതിന് പുറമെ പ്രകൃതിദത്തമായ ചെക്കി , എരിക്ക്, ചെമ്പകം എന്നിവയുടെ പൂക്കളും ക്ഷേത്രാലങ്കാരത്തിന് ഇവിടെ ഉപയോഗിച്ചിട്ടുണ്ട്.അടയ്ക്ക കുലകളും, തേങ്ങ, ചക്ക, മാങ്ങ എന്നീ ഫലങ്ങൾ കൊണ്ടുള്ള അലങ്കാരങ്ങളും ഇവിടത്തെ കളിയാട്ടത്തിന്റെ പ്രധാന ഘടകമാണ്. ഊർപ്പഴശ്ശി ദേവൻ, വേട്ടക്കൊരുമകൻ ഈശ്വരനുമാണ് ഇവിടെ കെട്ടിയാടുന്ന പ്രധാന ദൈവക്കോലങ്ങൾ. കളിയാട്ടം നാളെ സമാപിക്കും. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.