കണ്ണൂർ: പീഡന പരാതിയിൽ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ കൂട്ടാളി ജിജോ തില്ലങ്കേരി കസ്റ്റഡിയിൽ. മുഴക്കുന്ന് പൊലീസാണ് ജിജോയെ കസ്റ്റഡിയിൽ എടുത്തത്. പട്ടികജാതിക്കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ജിജോയ്‌ക്കെതിരായ കേസ്. കഴിഞ്ഞ മാസം 19 ന് ആയിരുന്നു സംഭവം. ഇതിന് പിന്നാലെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. പീഡന വിവരം പുറത്ത് പറഞ്ഞാൽ മക്കളെ അപായപ്പെടുത്തുമെന്ന് ജിജോ ഭീഷണിപ്പെടുത്തിയെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു. ഇതുമൂലമാണ് പരാതി നൽകാൻ വൈകിയതെന്ന് യുവതി പറഞ്ഞു.