
കാഞ്ഞങ്ങാട് : ലെൻസ് ഫെഡ് ജില്ലാ കമ്മിറ്റിയുടെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന കെട്ടിട നിർമ്മാണ സാമഗ്രികളും നൂതന ആശയങ്ങളും വിവരിക്കുന്ന ബിൽഡ് എക്സ്‌പോ കൊവ്വൽപ്പള്ളിയിൽ മുനിസിപ്പൽ ചെയർപേഴ്സൺ കെ.വി.സുജാത നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സജി മാത്യു അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് സി.വി. വിനോദ് കുമാർ, സംസ്ഥാന പ്രസിഡന്റ് സി.എസ്.വിനോദ് കുമാർ, സംസ്ഥാന ട്രഷറർ ടി.ഗിരീഷ് കുമാർ, സംസ്ഥാന ജോയിന്റ് സെക്രട്ടറിഎ.സി. മധുസൂദനൻ , തസ്ലീൻ അബ്ദുള്ള,കണ്ണൂർ ജില്ലാ പ്രസിഡന്റ് പ്രസീജ് കുമാർ , എ. സുൽഫീക്കർ, വിജയ് ഗോണ്ടാലിയ,ടി.ജെ. സെബാസ്റ്റ്യൻ, ബി.എ. നൗഷാദ്, എം. വിജയൻ എന്നിവർ സംസാരിച്ചു. ജനറൽ കൺവീനർ ഇ.പി. ഉണ്ണികൃഷ്ണൻ സ്വാഗതവും പി.രാജൻ നന്ദിയും പറഞ്ഞു.