g

കണ്ണൂർ: ആർ.എസ്.എസിനെ എതിർക്കും പോലെ ജമാഅത്തെ ഇസ്ലാമിയേയും എസ്.ഡി.പി.ഐയേയും എതിർക്കേണ്ടതില്ലെന്ന് സി.എം.പി ജനറൽ സെക്രട്ടറി സി.പി.ജോൺ. ഭരണകൂടം പിടിച്ചെടുക്കാൻ ഭൂരിപക്ഷ വർഗീയതയ്ക്കേ കഴിയൂ. വർഗീയതയാണെങ്കിലും ആക്രമിക്കപ്പെടുന്നുണ്ടെങ്കിൽ ന്യൂനപക്ഷത്തോടൊപ്പം നിൽക്കണമെന്നതാണ് നിലപാട്. ന്യൂനപക്ഷങ്ങൾ മതതീവ്രവാദത്തിലേക്ക് പോകാതിരിക്കാൻ മതേതര ചേരിയിലേക്ക് കൊണ്ടുവരികയാണ് ചെയ്യേണ്ടത്. ഈ അർത്ഥത്തിൽ ജമാത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി യുടെയും പിന്തുണ തേടുന്നതിൽ തെറ്റില്ല. ബി.ജെ.പി വിരുദ്ധ സാമൂഹ്യസംഘടനാശക്തികളുടെ കേന്ദ്രീകരണം ഉണ്ടാവുന്നില്ലെങ്കിൽ അത് എൽ.ഡി.എഫിനെ സഹായിക്കും. ബി.ഡി.ജെ.എസ് പോലുള്ള സംഘടനകളുടെ പ്രാധാന്യം യു.ഡി.എഫ്. മനസിലാക്കണം. വാർത്താസമ്മേളനത്തിൽ നേതാക്കളായ സി.എ. അജീർ,പി. സുരേഷ് ബാബു,സുധീഷ് കടന്നപ്പള്ളി എന്നിവരും പങ്കെടുത്തു.