
ബദിയടുക്ക: കാസർകോട് മെഡിക്കൽ കോളേജിനെ പൂർണസജ്ജമാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.ഐ ബദിയടുക്ക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബഹുജന ധർണ ഉക്കിനടുക്ക ടൗണിൽ സി.പി.ഐ ജില്ലാ അസി.സെക്രട്ടറി വി.രാജൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കേരളം ഭരിക്കുമ്പോൾ ഇത്തരമൊരു സമരം നടത്തേണ്ടി വരുന്നത് ദൗർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. എന്റോ സൾഫാൻ ദുരിതബാധിതർക്ക് ഉൾപ്പെടെ ഏറെ സഹായകരമാവുമായിരുന്നു ഈ മെഡിക്കൽ കോളേജ് രോഗികൾക്ക് യാതൊരു പ്രയോജനവും ലഭിക്കാതെയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കൗൺസിലംഗം എം കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവംഗം അഡ്വ.വി.സുരേഷ് ബാബു, ടി.എം.അബ്ദുൾറസാഖ്, ബി.സുധാകരൻ, പ്രകാശൻ കുമ്പഡാജെ, മാത്യുതെങ്ങുംപള്ളി എന്നിവർ സംസാരിച്ചു. മണ്ഡലം സെക്രട്ടറി കെ.ചന്ദ്രശേഖരഷെട്ടി സ്വാഗതം പറഞ്ഞു.