
പയ്യന്നൂർ: വെള്ളൂർ കണിയേരി ഗ്രാമീണ കലാസമിതിയുടെ 30-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി കബഡി ഫെസ്റ്റും സാംസ്കാരിക സായാഹ്നവും ഉത്തര കേരള സിനിമാറ്റിക് ഡാൻസ് മത്സരവും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.നാളെ രാവിലെ മുതൽ കബഡി മത്സരങ്ങൾ ആരംഭിക്കും. ഫെസ്റ്റിന്റെ ഉദ്ഘാടനം വൈകിട്ട്
ടി. ഐ. മധുസൂദനൻ എം.എൽ.എ നിർവഹിക്കും. 31ന് വൈകിട്ട് 6ന് വെള്ളൂർ ആലിൻ കീഴിൽ നടക്കുന്ന സാംസ്കാരിക സായാഹ്നം എഴുത്തുകാരി ജിൻഷ ഗംഗ ഉദ്ഘാടനം ചെയ്യും. ഉണ്ണിരാജ് ചെറുവത്തൂർ മുഖ്യാതിഥിയായിരിക്കും. തുടർന്ന് ഉത്തര കേരള സിനിമാറ്റിക് ഡാൻസ് മത്സരം നടക്കും.വാർത്താ സമ്മേളനത്തിൽ എൻ.അബ്ദുൽ സലാം , ഇ.വി.രാജേന്ദ്രൻ, ഒ.സുമതി , പി.പി.സന്തോഷ്, ടി.രവീന്ദ്രൻ സംബന്ധിച്ചു.