
കാസർകോട്: പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ എറണാകുളം സി.ബി.ഐ കോടതി ഇന്ന് വിധി പറയും. കേസിൽ 24 പ്രതികളാണുള്ളത്. ഭൂരിഭാഗം പേരും സി.പി.എം നേതാക്കളും പ്രവർത്തകരുമാണ്. 292 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു.
2019 ഫെബ്രുവരി 17നായിരുന്നു കൊലപാതകം. ആദ്യം ലോക്കൽ പൊലീസിലെ പ്രത്യേക സംഘവും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷിച്ചിരുന്നു. ശരത് ലാലിന്റേയും കൃപേഷിന്റേയും മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തത്. തിരുവനന്തപുരം യൂണിറ്റിലെ ഡിവൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘമാണ് അന്വേഷണം നടത്തിയത്. 2023 ഫെബ്രുവരിയിലാണ് സി.ബി.ഐ കോടതിയിൽ വിചാരണ തുടങ്ങിയത്.