
ഇരിട്ടി:ഹൈന്ദവ കീർത്തനങ്ങളും ശ്രീനാരായണ ഗുരു എഴുതിയ കീർത്തനങ്ങളും ഉൾപ്പെടുത്തി ഇരിട്ടി എസ്.എൻ.ഡി.പി യൂണിയൻ പ്രാർത്ഥനാ പഠന ക്ലാസുകൾ ആരംഭിച്ചു.ശ്രീ നാരായണഗുരു മന്ദിരത്തിൽ നടന്ന ക്ലാസിന്റെ ഉദ്ഘാടനം
ഇരിട്ടി യൂണിയൻ പ്രസിഡന്റ് കെ.വി.അജി നിർവഹിച്ചു. യുവതലമുറ പ്രാർത്ഥനകൾ പഠിക്കേണ്ട ആവശ്യകതയെക്കുറിച്ച് യൂണിയൻ സെക്രട്ടറി പി.എൻ.ബാബു സംസാരിച്ചു.
കെ.കെ.സോമൻ,പി.ജി. രാമകൃഷ്ണൻ,വനിതാ സംഘം ഭാരവാഹികളായ നിർമ്മലാ അനിരുദ്ധൻ, വത്സമ്മാ ധനേന്ദ്രൻ,ശ്രീലത രാജേന്ദ്രൻ എന്നിവർ സംസാരിച്ചു. ലക്ഷ്മിക്കുട്ടി സുകുമാരൻ, എ.എൻ. സുകുമാരൻ,രാധാമണി ഗോപി, രമണി കൊട്ടിയൂർ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം കൊടുത്തു.
ഇരിട്ടി എസ്. എൻ.ഡി.പി യൂണിയന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രാർത്ഥനാ ക്ലാസുകളുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡൻ്റ് കെ.വി.അജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നു