
കുടിയാന്മല: കുടിയാന്മല പള്ളിക്കുന്ന് ഉണ്ണീശോ കപ്പേളയിൽ തിരുനാളും നൊവേനയും ആരംഭിച്ചു. കുടിയാന്മല ഫാത്തിമ മാതാ വികാരി ഫാ.പോൾ വള്ളോപ്പിള്ളി കൊടിയേറ്റി.തുടർന്ന് നടന്ന തിരുകർമ്മങ്ങൾക്ക് കനകക്കുന്ന് മേഴ്സി ഫുൾ ജീസസ് ചർച്ച് വികാരി ഫാ.ജെറിൻ പന്തല്ലൂർപറമ്പിൽ കാർമികത്വം വഹിച്ചു. ഇന്ന് വൈകുന്നേരം 4.15 ന് ആരംഭിക്കുന്ന വിശുദ്ധ കുർബാനക്കും നൊവേനയ്ക്കും കുടിയാന്മല അസിസ്റ്റന്റ് വികാരി ഫാ.ജോസഫ് ചെല്ലങ്കോട്ട് കാർമികത്വം വഹിക്കും.സമാപന ദിവസമായ നാളെ വൈകുന്നേരം 4ന് നടക്കുന്ന വിശുദ്ധ കുർബാനക്കും നൊവേനക്കും പൊട്ടൻപ്ലാവ് സെന്റ് ജോസഫ് ചർച്ച് വികാരി ഫാ.ജോസഫ് ആനചാരിയിൽ കാർമികത്വം വഹിക്കും. തിരുകർമ്മങ്ങൾക്ക് ശേഷം സ്‌നേഹ വിരുന്നോടുകൂടി തിരുനാൾ സമാപിക്കും.