
തലശേരി:എം.പി. ബാലറാം എഴുതിയ സാംസ്‌കാരിക ജീവിതം എച്ചിലിലകളിലെ തൊമ്മിമാർ , കുഞ്ഞപ്പ പട്ടാനൂരിന്റെ കവിതാ സമാഹാരമായ അതിജീവിതങ്ങൾ എന്നിവയുടെ പ്രകാശനം നാളെ രാവിലെ 10ന് തലശേരി കോസ്‌മോ പൊളിറ്റൻ ക്ലബ്ബ് ഹാളിൽ പ്രകാശനം ചെയ്യും. ബ്രണ്ണൻ സാംസ്‌കാരിക സമിതി സംഘടിപ്പിക്കുന്നചടങ്ങിൽ എം.പി. ബാലറാം അദ്ധ്യക്ഷത വഹിക്കും. ജെ. രഘു ഉദ്ഘാടനം നിർവ്വഹിക്കും. കുഞ്ഞപ്പ പട്ടാനൂർ മുഖ്യ ഭാഷണം ചെയ്യും. എം.പി ബാലറാമിന്റെ പുസ്തകം പ്രൊ.എൻ. സുഗതനും കവിതാ സമാഹാരം ഡോ.എ.എസ്. പ്രശാന്ത് കൃഷ്ണനും പ്രകാശനം ചെയ്യും. എം.കെ.രാജു ചർച്ചകൾ ക്രോഡീകരിക്കും. ഡോ.എ.എസ്. പ്രശാന്ത് കൃഷ്ണൻ, ഇന്ദിരാ ഹരീന്ദ്രൻ, എം.പി.വീണ, എം.പി. മീന എന്നിവർ കവിതാലാപനം നടത്തും. വാർത്താസമ്മേളനത്തിൽ ചൂര്യയി ചന്ദ്രൻ, കെ.ടി.ബാബുരാജ്, എം.പി.ബാലറാം, എ.കെ.നരേന്ദ്രൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു