
കാസർകോട്: പതിനാലു പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.ബി.ഐ കോടതി വിധിക്ക് പിന്നാലെ ശരത് ലാലിന്റെ മാതാവ് ലതയും കൃപേഷിന്റെ മാതാവ് ബാലാമണിയും പൊട്ടിക്കരഞ്ഞു. മുഴുവൻ പ്രതികളെയും ശിക്ഷിക്കാത്തതിനാൽ തങ്ങൾ പൂർണ തൃപ്‌തരല്ലെന്ന് ബാലാമണി പറഞ്ഞു. പ്രതികളെ രക്ഷിക്കാൻ സർക്കാർ പല കളികളും കളിച്ചു. തങ്ങൾക്കൊപ്പം നിൽക്കേണ്ട സർക്കാർ പ്രതികളുടെ കൂടെ നിന്നത് വേദനിപ്പിച്ചു. മറ്റൊന്നും പറയാനാകുന്നില്ലെന്നും ബാലാമണി പറഞ്ഞു.
വിധിയിൽ തൃപ്തരല്ലെന്ന് ശരത് ലാലിന്റെ മാതാവ് ലതയും പറഞ്ഞു. നീതിക്കായി ഇനിയും കോടതിയിൽ പോകും. വിട്ടയച്ച പത്ത് പ്രതികളെയും ശിക്ഷിക്കണം. എല്ലാ പ്രതികൾക്കും കടുത്ത ശിക്ഷ കിട്ടണമെന്നും ലത പറഞ്ഞു.