
കണ്ണൂർ: സി.ബി.ഐ കോടതിയുടെ വിധി അന്തിമല്ലെന്ന് സി.പി.എം. കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജൻ. സി.പി.എമ്മിന് നേരെ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ ഇറങ്ങിപ്പുറപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് നടത്തുന്ന അക്രമ പ്രവർത്തനങ്ങളെ മറച്ചുവെക്കലാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നതെന്നും ഇ.പി. മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊലപാതകവും കൂത്തുപറമ്പ് വെടിവെപ്പും എല്ലാം നടത്തിയ കോൺഗ്രസിന് എന്ത് ധാർമ്മികതയാണ് സി.പി.എമ്മിനെ വിമർശിക്കാനുള്ളത്. സി.പി.എം ഒരിക്കലും ഒരു അക്രമത്തെയും പ്രോത്സാഹിപ്പിച്ചിട്ടില്ല. സി.പി.എമ്മിന്റെ നേതാക്കളെ കൊന്ന പാരമ്പര്യം കോൺഗ്രസിനാണ്.