s

കണ്ണൂർ: 'ആത്മകഥ' വിവാദവുമായി ബന്ധപ്പെട്ട കേസിലെ പൊലീസ് അന്വേഷണത്തിൽ ശരിയായ കാര്യങ്ങൾ കണ്ടെത്തിയിരിക്കുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. നേരത്തെ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അന്വേഷണത്തിലും തെളിഞ്ഞത്. . ആത്മകഥ ചോർന്നത് ഡി.സി. ബുക്സിൽ നിന്ന് തന്നെയാണ്. എന്ത് അഹന്തയും ധിക്കാരവുമാണത്. വിവാദത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയാണ് നടന്നത്. സത്യസന്ധമായ കാര്യങ്ങളാണ് പൊലീസ് അന്വേഷണത്തിൽ പുറത്തുവന്നത്.