
തൃക്കരിപ്പൂർ:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ഒളവറ ഗ്രന്ഥാലയത്തിനനുവദിച്ച കമ്പ്യൂട്ടറിന്റെ ഉദ്ഘാടനവുംവനിതാ വേദിയുടെ ആഭിമുഖ്യത്തിലുള്ള തയ്യൽ പരിശീലന ക്ലാസിന്റെ സമാപനവും ഗ്രന്ഥാലയം ഹാളിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി.വിജയൻ അദ്ധ്യക്ഷത വഹിച്ചു. തയ്യൽ ക്ലാസ് ഇൻസ്ട്രക്ടർ ജലജയ്ക്ക് സ്നേഹോപഹാരം നൽകി. ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് പി.വേണുഗോപാലൻ, ജോയിന്റ് സെക്രട്ടറി പി.വി.ദിനേശൻ,ലൈബ്രറി നേതൃസമിതി കൺവീനർ വി.കെ.രതീശൻ,കലാസമിതി സെക്രട്ടറി ടി.വി.ഗോപി,വനിതാ വേദി ചെയർപേഴ്സൺ ശ്രീജ സന്തോഷ്, കൺവീനർ ആശാ പവിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു. ലൈബ്രറിയൻ സജിന. കെ,മുകുന്ദൻ.കെ,ഗ്രീഷ്മ.കെ.പി,ലളിത.ടി, സുരേന്ദ്രൻ. കെ.വി, രാജു.ടി.വി, തുടങ്ങിയവർ നേതൃത്വം നൽകി.