bus

കാഞ്ഞങ്ങാട്:ബസ് വ്യവസായത്തെ തകർക്കുന്ന സമാന്തരഓട്ടോ റിക്ഷ സർവീസുകൾ അവസാനിപ്പിക്കുന്നതിന് അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും കാഞ്ഞങ്ങാട്ട് ഫ്‌ളൈ ഓവർ സ്ഥാപിക്കണമെന്നും കേരള സ്റ്റേറ്റ്‌പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ ഹൊസ്ദുർഗ് താലൂക്ക്.വാർഷിക ജനറൽ ബോഡിയോഗംആവശ്യപ്പെട്ടു.കാഞ്ഞങ്ങാട് ഡിവൈ.എസ്.പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എം.ഹസൈനാർ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പ്രസിഡന്റ് കെ.ഗിരീഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ സെക്രട്ടറി ടി.ലക്ഷ്മണൻ,സംസ്ഥാന കമ്മിറ്റി അംഗം സത്യൻ പൂച്ചക്കാട് എന്നിവർ സംസാരിച്ചു ദേവാംഗന, ശ്രേയ,മാളവിക,അഭിനവ് ബാസിൽ സമാൻ, സോയ,ജ്യോതിഷ് ജയേഷ്,മയൂഖ പ്രദീപ്,ഫാത്തിമ അബ്ദുൽസഹൽ,സായൂജ്, എന്നീ ഉന്നതവിജയികളായ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. താലൂക്ക് സെക്രട്ടറി എ. വി.പ്രദീപ് സ്വാഗതവും ട്രഷറർ കെ.വി.രവി നന്ദിയും പറഞ്ഞു