
പരിയാരം: മുസ്ലിംലീഗ് ആലക്കാട് ഫാറൂഖ് നഗറിൽ ശിഹാബ് തങ്ങൾ സ്മാരക സൗധം ഇന്ന് വൈകുന്നേരം നാലരക്ക് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളന ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.പരിപാടിയുടെ മുന്നോടിയായി മുസ്ലിം ലീഗ് ഫാറൂഖ് നഗർ ശാഖ സമ്മേളനത്തിന് തുടക്കം കുറിച്ച് സി.ഉമ്മർ ഹാജി പതാക ഉയർത്തി. മഹല്ല് ഖത്തീബ് ജാഫർ സാദിഖ് ദാരിമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. മുസ്ലിം യൂത്ത് ലീഗ് കല്ല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് ജംഷീർ ആലക്കാട് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ജംഷീർ അലി ഹുദവി മുഖ്യ പ്രഭാഷണം നടത്തി. വനിതാസംഗമം ഇന്ന് രാവിലെ ഒമ്പതിന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്യും.