ks-jayamohan

മാതമംഗലം: കാഴ്ച്ച ശാരീരിക പരിമിതി ഉള്ളവർക്ക് കാൽക്കുലേറ്റർ മുതൽ എ ഐ ടെക്‌നോളജി വരെയുള്ള വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകുന്നതിനായി മാതമംഗലം ആശ്രയ സ്വാശ്രയ സംഘത്തിൽ സ്‌ക്രീൻ റീഡേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ഏകദിന പരിശീലന ക്യാമ്പ് ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ.എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഉണ്ണി പുത്തൂർ അദ്ധ്യക്ഷത വഹിച്ചു. എം.അനുശ്രീ മുഖ്യാതിഥിയായി. രവി ആശ്രയ, അതുൽ കൃഷ്ണ, ടി.ജി.ഹരികൃഷ്ണൻ സനോജ് ജെസി, ഐ.പവിത്രൻ എന്നിവർ പ്രസംഗിച്ചു. ആലുവ കേരള ബ്ലൈൻഡ് സ്‌കൂൾ സൊസൈറ്റി അംഗങ്ങളായ വിനയ് പി.നായർ, വിനീത് പി.നായർ, റീമ ജോയ് എന്നിവർ ക്ലാസെടുത്തു. എണേബിൾ ഇന്ത്യയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. എസ്.ആർ. ടോക്സിന്റെ മാനേജിംഗ് ട്രസ്റ്റി ശ്രീനിധി കേശവൻ സ്വാഗതവും ഗോവിന്ദൻ ആശ്രയ നന്ദിയും പറഞ്ഞു.