karatt

ഏഴിലോട്: കാരാട്ട് കല്ലന്താട്ട് ഭഗവതി ക്ഷേത്ര കളിയാട്ടം 30, 31 തീയ്യതികളിൽ നടക്കും. നാളെ രാവിലെ 7 മണിക്ക് രാമന്തളി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിൽ നിന്നും അരിയും കുറിയും എഴുന്നള്ളിക്കൽ.വൈകുന്നേരം 6ന് എതിരേൽക്കൽ. എട്ടിന് ധർമ്മദൈവം പുറപ്പാട് . രാത്രി 9ന് വിഷ്ണുമൂർത്തി തോറ്റം.തുടർന്ന് തൊണ്ടച്ചൻ ദൈവം പുറപ്പാട്. ചൊവ്വാഴ് പുലർച്ചെ മൂന്നരക്ക് കരിഞ്ചാമുണ്ടി പുറപ്പാട് . അഞ്ചിന് നാഗേശ്വരി പുറപ്പാട്.രാവിലെ 8 മണി മുതൽ കലശപ്പാട്ട് . രാവിലെ 9 ന് കാലിച്ചാൻ ദൈവം പുറപ്പാട്. ഉച്ചക്ക് 1 മണി മുതൽ മണിക്കിടാങ്ങളുടെ അകമ്പടിയോടുകൂടി പടമടക്കി തമ്പുരാട്ടിയുടേയും പുറത്തറയുടേയും പുറപ്പാടിന്.തുടർന്ന് ഗുളികൻ, വിഷ്ണുമൂർത്തി ,കല്ലന്താട്ട് ഭഗവതി എന്നീ തെയ്യക്കോലങ്ങൾ അരങ്ങിലെത്തും. വൈകിട്ട് നാലിന് തെയ്യക്കോലങ്ങളുടെ കൂടിപ്പിരിയൽ.ഉത്സവദിവസങ്ങളിൽ അന്നദാനമുണ്ടായിരിക്കും.