chuttuvilakk

മാഹി: ഈസ്റ്റ് പള്ളൂർ ശ്രീകക്കോട്ടിടം പരദേവതാ ഭഗവതി ക്ഷേത്രം ചുറ്റുവിളക്ക് മഹോത്സവം 31ന് ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും.രാവിലെ മലർ നിവേദ്യം. ആറിന് ഗണപതി ഹോമം, മൃത്യുഞ്ജയഹോമം എന്നിവ മേൽശാന്തി കുറ്റികാട്ടില്ലം മധു നമ്പൂതിരിപ്പാടിന്റെ കാർമമികത്വത്തിൽ നടക്കും. രാവിലെ
7ന് ഉഷ:പൂജ.തുടർന്ന് സുകൃത് ഹോമം, വിഷ്ണു പൂജ. രാവിലെ 11ന് നവകം. ഉച്ചക്ക് 12ന് ക്ഷേത്രം തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽകലശപൂജ, ഉച്ചപൂജ എന്നിവ നടക്കും.വൈകിട്ട് ആറിന് ദീപാരാധന, ഭഗവതി സേവ, ഭൂനേശ്വരി പൂജ
എന്നിവ നടക്കും.തുടർന്ന് കടമേരി ഉണ്ണികൃഷ്ണമാരാരും സംഘവും അവതരിപ്പിക്കുന്ന തായമ്പക.രാത്രി 10ന് തെയ്യംപാടി നൃത്തം.