aadaram
വിമുക്ത ഭടൻമാരുടെ കുടംബ സംഗമത്തിൽ വിവിധമേഖലകളിൽ കഴിവ് തെളിയിച്ചവരെ സിനിമാ താരം പി.പി. കുഞ്ഞികൃഷ്ണൻ ആദരിക്കുന്നു.

തൃക്കരിപ്പൂർ: കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് തൃക്കരിപ്പൂർ ശാഖയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കുടുംബ സംഗമം സിനിമാതാരം പി.പി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.എസ്.എൽ കാസർകോട് ജില്ലാ സെക്രട്ടറി വി. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡന്റ് കെ. മോഹനൻ, യൂണിറ്റ് സെക്രട്ടറി ടി.പി മുകുന്ദൻ, ജോയിന്റ് സെക്രട്ടറി ഇ. രാജൻ, മഹിളാ വിംഗ് ജില്ലാ പ്രസിഡന്റ് ദേവി രവീന്ദ്രൻ, ജില്ലാ നിർവാഹക സമിതി അംഗം പി.വി മനോജ് കുമാർ, ലതാ ബാബു, ബിന്ദു സതീശൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ ആദരിച്ചു. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കലാ-കായിക മത്സരങ്ങളും വനിതാ വിംഗിന്റെ നേതൃത്വത്തിൽ തിരുവാതിരക്കളിയും നടന്നു.