കാഞ്ഞങ്ങാട്: കാലിക്കടവ് ഫ്രണ്ട്സ് ക്ലബ്ബ് 25-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി വനിതാ കമ്മിറ്റി അംഗങ്ങൾ മുൻകൈയെടുത്ത് വനിതോത്സവം സംഘടിപ്പിച്ചു. ഉദയംകുന്നിൽ നടന്ന വനിതോത്സവം സാമൂഹിക പ്രവർത്തക മുനീസ അമ്പലത്തറ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എ.കെ ലൈല അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ 80 വയസ്സ് പൂർത്തീകരിച്ച പ്രദേശത്തെ അമ്മമാരെയും മറ്റും ആദരിച്ചു. കാഞ്ഞങ്ങാട് നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ. ലത, കൗൺസിലർ എം. ശോഭന, ക്ലബ്ബ് വനിതാ വിഭാഗം സെക്രട്ടറി എം. അജിത, പ്രവർത്തകരായ കെ. ഉഷ, രാധ പാറക്കാട്, സുമതി ഉദയംകുന്ന്, എ. പ്രീജ, അനിത നാരായണൻ തുടങ്ങിയവർ സമ്മാനങ്ങൾ വിതരണം ചെയ്തു. കൺവീനർ രേണുക രാമകൃഷ്ണൻ സ്വാഗതവും ട്രഷറർ കെ. രമണി നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളുമുണ്ടായി.