
കണ്ണൂർ: എൽ.ഡി.എഫ് കൺവീനർ സ്ഥാനത്തു നിന്ന് തന്നെ മാറ്റിയതല്ല താൻ മാറിയതാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജൻ പറഞ്ഞു. സമ്മേളനങ്ങളിൽ തനിക്കെതിരെ വിമർശനുണ്ടായെന്ന് കരുതുന്നില്ല. ഭാവനാസൃഷ്ടികളാണ് പാർട്ടിസമ്മേളനവുമായി ബന്ധപ്പെട്ട പല വാർത്തകളും. ''ഗോവിന്ദൻ മാഷ് എനിക്കെതിരെ ഒന്നും പറയില്ല. തന്റെ ഭാഗത്ത് അങ്ങനെയൊരു വീഴ്ച ഉണ്ടായിട്ടില്ല. തന്നെ വൃക്തിഹത്യ നടത്താനാണ് ചിലർക്ക് താൽപര്യം''. ജയരാജൻ പറഞ്ഞു.
കുറെക്കാലമായി തന്നെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. അതു കൊണ്ട് താൻ തകർന്ന് പോയിട്ടില്ല. മനുഷ്യരായാൽ തെറ്റു പറ്റും. അത് ചൂണ്ടിക്കാണിച്ചാൽ മാത്രമേ തിരുത്താൻ സാധിക്കു. തിരുത്തണമെങ്കിൽ എന്തെങ്കിലും വേണ്ട. .ഉപതിരഞ്ഞെടുപ്പ് ദിവസമാണ് താൻ എഴുതിയ പുസ്തകത്തിന്റെ പ്രസാധനം രാവിലെ പത്ത് മണിക്കെന്ന രീതിയിൽ വാർത്ത വരുന്നത്. . അതും ആസൂത്രിതമായിരുന്നു. പാർട്ടിക്കും സർക്കാരിനുമെതിരായ ഇത്തരം വാർത്ത നൽകാൻ ഡി.സിയെ ഉപയോഗിച്ചുവെന്നാണ് മനസിലാക്കുന്നത്. ഇല്ലാത്ത വാർത്തയുണ്ടാക്കി വലിയ ഭൂകമ്പമുണ്ടാക്കാനുള്ള ആസൂത്രിത നീക്കമായിരുന്നു. പൊലീസ് റിപ്പോർട്ട് ലഭിച്ചതിനു ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കും.. ആത്മകഥ ഉടൻ പ്രസിദ്ധീകരിക്കും.
പെരിയ കൊലക്കേസിൽ സി.പി.എമ്മിനെ വെട്ടിലാക്കുന്ന വിധിയല്ല. സി.ബി.ഐ ചില
ആളുകളെ രാഷ്ട്രീയമായി സി.പി.എമ്മിനെതിരെ തിരിച്ചുവിടാൻ കൂട്ടിച്ചേർത്തു. സി.പി.എമ്മിന്റെ എം.എൽ.എ ആയിരുന്ന കുഞ്ഞിരാമൻ ഇങ്ങനെ ഏതെങ്കിലും ഒരു കൃത്യം ചെയ്യുമെന്ന് ആരും വിശ്വസിക്കില്ല. ഇത് അന്തിമ വിധിയല്ലെന്നും ജയരാജൻ പറഞ്ഞു.