മാഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ്സ് നേതാവുമായ ഡോ. മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയും ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗും സംയുക്തമായി മാഹി ടൗണിൽ മൗന ജാഥ നടത്തി. തുടർന്ന് നടന്ന സർവ്വകക്ഷി അനുസ്മരണ സമ്മേളനം രമേഷ് പറമ്പത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. മോഹനൻ അദ്ധ്യക്ഷത വഹിച്ചു.
പി.പി വിനോദൻ, സത്യൻ കേളോത്ത്, പി.ടി.കെ റഷീദ്, ഹാരിസ് പരന്തിരാട്ട്, കെ. ഹരീന്ദ്രൻ, ആഷാ ലത, രജിലേഷ് സംസാരിച്ചു. പി.ടി.സി ശോഭ, ശ്യാംജിത്ത്, ഉത്തമൻ തിട്ടയിൽ, അജയൻ പൂഴിയിൽ, ഐ. അരവിന്ദൻ, ഷാജു കാനം, ഇസ്മയിൽ ചങ്ങരോത്ത് റഫിക്ക് ഗ്രാമത്തി, ജിജേഷ് ചമേരി, വി. വിജയൻ, വി. പത്മനാഭൻ, ആഷി തബഷിർ, സർഫാസ് ചൂടികോട്ട നേതൃത്വം നൽകി.