btef
ബി.ടി.ഇ.എഫ് ജില്ലാ സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ: എല്ലാ ബാങ്കുകളിലെയും മുഴുവൻ താൽക്കാലിക ജീവനക്കാരെയും സ്ഥിരപ്പെടുത്തണമെന്നും തുല്യ ജോലിക്ക് തുല്യ വേതനം എന്ന സുപ്രീം കോടതി ഉത്തരവ് ബാങ്ക് മാനേജ്‌മെന്റുകൾ നടപ്പിലാക്കണമെന്നും ബാങ്ക് ടെമ്പററി എംപ്ലോയീസ് ഫെഡറേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.വി ജോർജ് സംഘടനാ റിപ്പോർട്ടും ജില്ലാ സെക്രട്ടറി എൻ. ബാബു പ്രവർത്തന റിപ്പോർട്ടും കെ. ബൈജു വരവു ചെലവുകണക്കും അവതരിപ്പിച്ചു. ബെഫി അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം പി. രാജേഷ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി അമൽ രവി, ജില്ലാ പ്രസിഡന്റ് സി.പി സൗന്ദർരാജ്, ബി.ടി.ഇ.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി.യു സുനിത തുടങ്ങിയവർ സംസാരിച്ചു. വി.കെ ഷക്കീർ സ്വാഗതവും കെ. ബൈജു നന്ദിയും പറഞ്ഞു.