mahila
കേരള മഹിളാ ഫെഡറേഷൻ കാസർകോട് ജില്ലാ സമ്മേളനം സംസ്ഥാന സെക്രട്ടറി കാഞ്ചന മാച്ചേരി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിയവരെ ഉൾപ്പെടുത്തി ദുരിത ബാധിതരായ എല്ലാവർക്കും നീതിയും സഹായവും ലഭ്യമാക്കണമെന്നും അമ്മയും കുഞ്ഞും ആശുപത്രിയിലെയും ജില്ലാ ആശുപത്രിയിലെയും മെഡിക്കൽ തസ്തികയിലേക്കുള്ള ഒഴിവുകൾ നികത്തണമെന്നും കേരള മഹിളാ ഫെഡറേഷൻ കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം കെ.എം.എഫ് സംസ്ഥാന സെക്രട്ടറി കാഞ്ചന മാച്ചേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി രജിത അദ്ധ്യക്ഷത വഹിച്ചു. ആക്ടിംഗ് സെക്രട്ടറി പി.കെ ബേബി രാഷ്ട്രീയ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. വി.കെ. രവിന്ദ്രൻ, സി.വി. തമ്പാൻ, ടി.വി ഉമേശൻ കമലാക്ഷി, ബേബി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി.വി. രജിത (പ്രസിഡന്റ്), പി.കെ ബേബി (സെക്രട്ടറി). 23 അംഗ ജില്ലാ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.