പയ്യന്നൂർ: കാപ്പാട്ട് കഴകം പെരുങ്കളിയാട്ടം സംഘാടക സമിതി റിപ്പോർട്ടും കണക്കുകളും മറ്റും അവതരിപ്പിച്ച് പിരിച്ചു വിട്ടു.

കോയ്മ കരിപ്പത്ത് മാധവ പൊതുവാൾ ഉദ്ഘാടനം ചെയ്തു. വർക്കിംഗ് ചെയർമാൻ തെക്കടവൻ രാമചന്ദ്രൻ പണിക്കർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ടി.കെ. മുരളിദാസ് റിപ്പോർട്ടും വി.വി.രമേശൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എടത്തിൽ ശശിധരൻ തമ്പാൻ, ചൂവാട്ട സതീശൻ, കരിമ്പിൽ കൃഷ്ണൻ, അഡ്വ. എം.വി.രമേശൻ, ടി.വി.സുധാകരൻ, പള്ളിപ്രം രാഘവൻ, പച്ച രാജീവൻ, കെ.ദാമോദരൻ, കെ.വി.ഗോപാലൻ ഉദിനൂർ, കെ.വി. ഗോപാലൻ പ്രസംഗിച്ചു.