aiyf
ശില്പശാല സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.വി രജീഷ് ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ പദവി നൽകണമെന്ന് എ.ഐ.വൈ.എഫ് കാസർകോട് ജില്ലാ ശില്പശാല ആവശ്യപ്പെട്ടു. എയർപോർട്ടിന് പോയിന്റ് ഓഫ് കോൾ ലഭ്യമാകാത്തതു കാരണം ഉത്തര മലബാറിലെ ജനങ്ങളുടെ യാത്രാവശ്യങ്ങൾ നിറവേറ്റുന്നതിനും ലഭ്യത അനുസരിച്ചുള്ള ചരക്ക് നീക്കം നടത്തുന്നതിനും ബുദ്ധിമുട്ടനുവഭവിക്കുകയാണ്. ശില്പശാല സംസ്ഥാന വൈസ് പ്രസിഡന്റ്‌ കെ.വി രജീഷ് ഉദ്ഘാടനം ചെയ്തു. എം.സി അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. ശ്രീജിത്ത്‌, കണ്ണൂർ ജില്ലാ സെക്രട്ടറി കെ.വി സാഗർ, സംസ്ഥാന കമ്മിറ്റി അംഗം ധനീഷ് ബിരിക്കുളം, പ്രഭിജിത്ത് സംസാരിച്ചു. വൈസ് പ്രസിഡന്റുമാരായി പ്രകാശൻ പള്ളിക്കാപ്പിൽ, ശ്രീജിത്ത് കുറ്റിക്കോൽ എന്നിവരെയും ജില്ലാ എക്സിക്യൂട്ടീവിലേക്ക് ദിലീഷ്, ദയാകർമാട, പ്രദീപ് കാട്ടിപ്പൊയിൽ എന്നിവരെയും ജില്ലാ കമ്മിറ്റിയിലേക്ക് പ്രഭിജിത്ത്, രഞ്ജിത്ത്, നിധിൻ ഇടയിലക്കാട് എന്നിവരെയും ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചു.