blood
ബ്ലഡ്‌ ഡോണേഴ്സ് കേരള ഇരിട്ടി താലൂക്ക് സ്നേഹസംഗമം എം.പി. റിയാസ് ഉദ്ഘാടനം ചെയ്യുന്നു.

ഇരിട്ടി: ബ്ലഡ്‌ ഡോണേഴ്സ് കേരള ഇരിട്ടി താലൂക്ക് സ്നേഹസംഗമം ഇരിട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.പി. റിയാസ് ഉദ്ഘാടനം ചെയ്തു. ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ബിന്ദു ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ അയ്യുബ് പൊയിലൻ മുഖ്യാതിഥി ആയിരുന്നു. സംസ്ഥാന രക്ഷാധികാരി നൗഷാദ് ബായക്കൽ, ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് കുമാർ, ബി.ഡി.കെ ഏയ്ഞ്ചൽസ് വിംഗ് കണ്ണൂർ ജില്ലാപ്രസിഡന്റ്‌ സമീറ അഷ്‌റഫ്‌ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: അയ്യുബ് പൊയ്‌ലാൻ (രക്ഷാധികാരി), ജാബിർ കീച്ചേരി (പ്രസിഡന്റ്), സീത വിശാല (വൈസ് പ്രസിഡന്റ്), അൻസാർ ഉളിയിൽ (സെക്രട്ടറി), യൂസഫ് ചെമ്പിലാലിൽ, ടി.പി സജീർ (ജോയിന്റ് സെക്രട്ടറി), പി. ഇസ്മായിൽ (ട്രഷറർ).