
കാഞ്ഞങ്ങാട്: കരുവളം ഇ.എം.എസ് ക്ലബ്ബ് സംഘടിപ്പിച്ച കരുവളോത്സവം നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. ഡിവൈ.എസ്.പിയും സിനിമാതാരവുമായ സിബി തോമസ് മുഖ്യാഥിതിയായി. ക്ലബ്ബ് പ്രസിഡന്റ് വി.രാജൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ്‌ചെയർമാൻ ബിൽ ടെക് അബ്ദുള്ള, സി പി.എം കാഞ്ഞങ്ങാട് ലോക്കൽ സെക്രട്ടറി എ.ശബരീശൻ, ബ്രാഞ്ച് സെക്രട്ടറി എം.ശോഭനൻ എന്നിവർ സംസാരിച്ചു.ക്ലബ്ബ് സെക്രട്ടറി രാജേഷ് കരുവളം സ്വാഗതവും വനിതാവേദി സെക്രട്ടറി രതി ബിജു നന്ദിയും പറഞ്ഞു. നബീസുമ്മ, ടി എൻ ജാനകി, പാഞ്ചാലി അമ്മ, പാറു അമ്മ, കെ എം ജാനകി, കാർത്യായനിയമ്മ,നാരായണി, കെ.വി.ദേവി, ടി ജാനകി, നാരായണി,അമ്മിണി, കെ.വി.ജാനകി, എം.നാരായണി, വി.വി.ജാനകി, സാവിത്രി ശ്രീധരൻ, ജാനകി കരുവളം എന്നിവരെ ചടങ്ങിൽ ആദരിച്ചു.