
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ എട്ടാം വാർഡ് സ്‌നേഹതീരം വയോജന ക്ലബ്ബ്, സീനിയർ ചേമ്പർ ഇന്റർനാഷണൽ കാഞ്ഞങ്ങാട് റീജണൽ എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ക്രിസ്മസ് -പുതുവത്സരാഘോഷം നഗരസഭ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലത ഉദ്ഘാടനം ചെയ്തു.സ്‌നേഹതീരം ക്ലബ്ബ് സെക്രട്ടറി പി.വസന്ത അദ്ധ്യക്ഷത വഹിച്ചു. ദേശീയ അദ്ധ്യാപക പുരസ്‌കാര ജേതാവ് എം.കുഞ്ഞമ്പു പൊതുവാൾ മൻമോഹൻ സിംഗ്, എം.ടി.വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. സീനിയർ ചേമ്പർ പ്രസിഡന്റ് കെ ബാലകൃഷ്ണൻനായർ ,കൗൺസിലർ ടി.വി.സുജിത്ത് കുമാർ, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് പി.ശ്യാം പ്രസാദ്,എൻ.ആർ.പ്രശാന്ത്, എൻ അനിൽകുമാർ, പി.വി.രാജേഷ്,എൻ.ബാബു നായർ, ഇ.രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.പി.ഭാസ്‌കരൻ നായർ സ്വാഗതവും കെ കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു.