
കാഞ്ഞങ്ങാട്: പായസത്തിന്റെ രുചിക്കൂട്ടിന്റെ വൈവിധ്യങ്ങൾ ഒരുക്കി വണ്ണാർവയൽ അഡ്വ.പി.കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയം.പതിനേഴ് തരം പായസങ്ങളാണ് തയ്യാറാക്കിയത്. ഗ്രന്ഥാലയത്തിൽ നടക്കുന്ന ഓർമ്മയുടെ അറുപതാണ്ടിന്റെ ഭാഗമായി സംഘടിപ്പിച്ച മേളയിൽ പഴം പായസം തയ്യാറാക്കിയ ലക്ഷ്മി പുല്ലൂർ ഒന്നാം സ്ഥാനവും ചക്കവരട്ടി പായസം ഒരുക്കിയ അനഘ സുധീർ രണ്ടാം സ്ഥാനവും ഗോതമ്പു പായസവും അടപ്രഥമനും ഒരുക്കിയ രജനി കരിമ്പുവളപ്പിലും വിജയശ്രിയും മൂന്നാം സ്ഥാനവും നേടി. ജില്ലാ ലൈബ്രറി കൗൺസിൽ അംഗം രമ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി പ്രസിഡന്റ് പി.വി.ശ്യാമള അദ്ധ്യക്ഷത വഹിച്ചു. രമണി രാജൻ, ഉഷ നാരായണൻ, സുധീഷ് കൃഷ്ണ, എൻ. മഞ്ജുഷ, ബീന രാജൻ എന്നിവർ സംസാരിച്ചു.