
പയ്യന്നൂർ: കാനായി ജോളി സ്‌പോർട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന പി.വി.ഹരിദാസ് , സി.എച്ച്.എറമുള്ളാൻ (എസ്) സ്മാരക ഉത്തര കേരള വോളി ഇന്ന് മുതൽ 5 വരെ ജോളി ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.ഇന്ന് വൈകീട്ട് 7ന് നഗരസഭ ചെയർപേഴ്സൺ കെ.വി.ലളിതയുടെ അദ്ധ്യക്ഷതയിൽ ടി.ഐ.മധുസൂദനൻ എം.എൽ.എ.ഉദ്ഘാടനം ചെയ്യും. അന്തർദേശീയ വോളി താരം പി.ജെജോമോൾ വിശിഷ്ടാതിഥിയായിരിക്കും.ജോളി കാനായി, റിവർ സ്റ്റാർ പറവൂർ, യംഗ് സ്റ്റാർ മാതമംഗലം, ടാസ്‌ക് മക്രേരി, ഉദയ പരവന്തട്ട, ഷൈനിംഗ് സ്റ്റാർ ചുണ്ട, പി.പി.ബ്രദേഴ്സ് അമ്പലത്തറ, എസ്.എൻ. കോളേജ് ചേളന്നൂർ എന്നീ ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.ജോളി കാനായിയും റിവർ സ്റ്റാർ പറവൂരും തമ്മിലാണ് ആദ്യ മത്സരം. വാർത്താസമ്മേളനത്തിൽ ടി.ബാലചന്ദ്രൻ ,കെ.വി.ശശിധരൻ, എൻ.വി.രാജൻ, ടി.വി.ജനാർദ്ദനൻ സംബന്ധിച്ചു.