
പയ്യന്നൂർ : സ്വതന്ത്ര്യസമരസേനാനിയും ശ്രീനാരായണ ഗുരുദേവ ശിഷ്യനും അധ:സ്ഥിത ജനതയുടെ ഉന്നമനത്തിനായി ജീവിതാവസാനം വരെ പൊരുതുകയും ചെയ്ത സ്വാമി ആനന്ദ തീർത്ഥന്റെ 121-മത് ജന്മവാർഷികം നാളെ ശ്രീനാരായണ വിദ്യാലയത്തിൽ ആഘോഷിക്കും. രാവിലെ വിശേഷാൽ പൂജ ,പ്രാർത്ഥന, സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന എന്നിവ നടക്കും. രാവിലെ പത്തരക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം മദ്രാസ് ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റിസ് കെ.ചന്ദ്രു ഉദ്ഘാടനം ചെയ്യും. സ്വാമി ആനന്ദ തീർത്ഥ ട്രസ്റ്റ് പ്രസിഡന്റ് ടി.വി.വസുമിത്രൻ എൻജിനീയർ അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.മുഹമ്മദ് അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. എം.പ്രദീപ് കുമാർ , എം.കുഞ്ഞികൃഷ്ണൻ പ്രസംഗിക്കും. സ്വാമി ആനന്ദതീർത്ഥ ട്രസ്റ്റ് സെക്രട്ടറി കെ.പി.ദാമോദരൻ സ്വാഗതവും ട്രഷറർ കെ.കൃഷ്ണൻ നന്ദിയും പറയും. പ്രീതി ഭോജനവും ഉണ്ടാകും.