mla

പാലക്കുന്ന് : ബേക്കൽ ജി.എഫ്.എച്ച്.എസ് സ്‌കൂളിൽ വിദ്യാർത്ഥികൾക്ക് അണുവിമുക്തവും ശുദ്ധവുമായ ജലം ലഭ്യമാക്കുന്ന നൂതന സാങ്കേതികവിദ്യയോടു കൂടിയ ജലശുദ്ധീകരണി സ്ഥാപിച്ചു. പാലക്കുന്ന് ലയൺസ് ക്ലബ്ബിന്റെ പുതുവത്സര സമ്മാനമായി സ്ഥാപിച്ച ജലശുദ്ധീകരണി സി എച്ച്.കുഞ്ഞമ്പു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് റഹ്മാൻ പൊയ്യയിൽ അദ്ധ്യക്ഷത വഹിച്ചു. ലയൺസ് ഡിസ്ട്രി്ര്രക് സെക്രട്ടറി കെ.സുകുമാരൻ, അഡിഷണൽ കാബിനറ്റ് സെക്രട്ടറി എസ്.പി.എം.ഷറഫുദ്ദീൻ, സോൺ ചെയർപേഴ്സൺ പ്രദീപ് കീനേരി, സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വി.പ്രഭാകരൻ, എസ്.എം.സി. ചെയർമാൻ കെ.വി.ശ്രീധരൻ, പ്രിൻസിപ്പൽ കെ.ലളിത, പ്രഥമാദ്ധ്യാപിക എൽ.ഷെല്ലി, സ്റ്റാഫ് സെക്രട്ടറി എ.കെ.ജയപ്രകാശ്,

ആർ.കെ.കൃഷ്ണപ്രസാദ്, കുമാരൻ കുന്നുമ്മൽ, എൻ.ബി.ജയകൃഷ്ണൻ, മോഹനൻ പട്ടത്താനം, സതീഷ് പൂർണിമ എന്നിവർ പ്രസംഗിച്ചു.