shanavas

പാലക്കുന്ന്: പള്ളം വിക്ടറി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ 45-ആം വാർഷികാഘോഷം സമാപിച്ചു.ഔദ്യോഗിക ദുഃഖാചരണം മൂലം സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനു പകരം ആശംസകൾ സൂചിപ്പിച്ച് ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാനവാസ്‌ പാദൂർ സംസാരിച്ചു.ആഘോഷക്കമ്മിറ്റി ചെയർമാൻ വി.വി.കെ. ബാബു അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത്‌ സ്ഥിരസമിതി അധ്യക്ഷ ഗീതകൃഷ്ണൻ സമ്മാനദാനം നടത്തി.ഉദുമ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ വി.ആർ.വിദ്യാസാഗർ, കർഷകക്ഷേമ സഹകരണസംഘം പ്രസിഡന്റ്‌ പി.വി.ഭാസ്കരൻ, ക്ലബ്ബ് പ്രസിഡന്റ്‌ പി.ആർ.പ്രണവൻ , അശോകൻ പാക്യാര, ബാലു ഏവീസ്, പ്രഭാകരൻ തെക്കേക്കര, കുഞ്ഞിരാമൻ പാക്യാര, എ.വി.സൂര്യചന്ദ്രൻ മുരളി പള്ളം, പള്ളം നാരായണൻ, പി.പി.

ശ്രീധരൻ ,ടി.സി സുകുമാരൻ എന്നിവർ സംസാരിച്ചു. മുൻകാല സാരഥികളെ ആദരിക്കൽ, കലാപരിപാടികൾ എന്നിവയും നടന്നു.