kalolsavam

കാസർകോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ സ്വർണക്കപ്പ് പ്രയാണം കാഞ്ഞങ്ങാട് ദുർഗാ ഹയർസെക്കൻഡറി സ്‌കൂളിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വാർഡ് കൗൺസിലർമാർ, പരീക്ഷാ ഭവൻ ജോയിന്റ് ഡയറക്ടർ ഗിരീഷ് ചോലയിൽ, ജില്ലാ പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർ ടി.വി മധുസൂദനൻ, സ്‌കൂൾ മാനേജർ വേണുഗോപാലൻ നമ്പ്യാർ, വിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. വിദ്യാർത്ഥികൾ, പി.ടി.എ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയുടെ ഭാഗമായി. കാസർകോട് ജില്ലയിൽ നിന്നും സ്വർണ്ണക്കപ്പ് കരിവെള്ളൂർ എ.വി സ്മാരക ഹയർസെക്കൻ‌ഡറി സ്‌കൂളിൽ നടന്ന സ്വീകരണ പരിപാടിയിൽ കണ്ണൂർ ജില്ലാ പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് കൈമാറി.

സ്കൂ​ൾ​ ​ക​ലോ​ത്സ​വം​;​ ​പ്ര​ധാന
വേ​ദി​യു​ടെ​ ​പേ​ര് ​എം.​ടി​ ​-​ ​നിള

തി​രു​വ​ന​ന്ത​പു​രം​:​ ​എം.​ടി​ ​ഓ​ർ​മ്മ​യാ​യ​തോ​ടെ,​ ​അ​ദ്ദേ​ഹ​ത്തോ​ടു​ള്ള​ ​ആ​ദ​ര​ ​സൂ​ച​ക​മാ​യി​ ​സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​ക​ലോ​ത്സ​വ​ത്തി​ൽ​ ​പ്ര​ധാ​ന​ ​വേ​ദി​യു​ടെ​ ​പേ​ര് ​എം.​ടി​ ​-​ ​നി​ള​ ​എ​ന്ന് ​പു​ന​ർ​നാ​മ​ക​ര​ണം​ ​ചെ​യ്തു.
മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​യു​ടെ​ ​നി​ർ​ദ്ദേ​ശ​ ​പ്ര​കാ​ര​മാ​ണി​ത്.​ ​ക​ലോ​ത്സ​വ​ ​വേ​ദി​ക​ൾ​ക്ക് ​ന​ദി​ക​ളു​ടെ​ ​പേ​രി​ടാ​ൻ​ ​തീ​രു​മാ​നി​ച്ചി​രു​ന്നു.
"​അ​റി​യാ​ത്ത​ ​അ​ത്ഭു​ത​ങ്ങ​ളെ​ ​ഗ​ർ​ഭ​ത്തി​ൽ​ ​വ​ഹി​ക്കു​ന്ന
മ​ഹാ​സ​മു​ദ്ര​ങ്ങ​ളെ​ക്കാ​ൾ​ ​അ​റി​യു​ന്ന
എ​ന്റെ​നി​ളാ​ന​ദി​യാ​ണെ​നി​ക്കി​ഷ്ടം
"​എ​ന്ന​ ​എം.​ടി​യു​ടെ​ ​പ്ര​ശ​സ്ത​മാ​യ​ ​ഉ​ദ്ധ​ര​ണി​യും​ ​മു​ഖ്യ​വേ​ദി​യാ​യ​ ​സെ​ൻ​ട്ര​ൽ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​ആ​ലേ​ഖ​നം​ ​ചെ​യ്യു​മെ​ന്ന് ​മ​ന്ത്രി​ ​അ​റി​യി​ച്ചു.

സ്കൂ​ൾ​ ​ക​ലോ​ത്സ​വം:
സ്റ്റേ​ജ് ​മാ​നേ​ജ​ർ​മാ​ർ​ക്ക് ​പ​രി​ശീ​ല​നം

സ്വ​ന്തം​ ​ലേ​ഖിക

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​ക​ലോ​ത്‌​സ​വ​ത്തി​ന്റെ​ ​സു​ഗ​മ​മാ​യ​ ​ന​ട​ത്തി​പ്പി​നാ​യി​ ​പ്രോ​ഗ്രാം​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​സ്റ്റേ​ജ് ​മാ​നേ​ജ​ർ​മാ​ർ​ക്കും​ ​ഐ.​ടി​ ​കോ​ഓ​ർ​ഡി​നേ​റ്റ​ർ​മാ​ർ​ക്കു​മു​ള്ള​ ​പ​രി​ശീ​ല​നം​ ​ഇ​ന്ന​ലെ​ ​ശി​ക്ഷ​ക് ​സ​ദ​നി​ൽ​ ​ആ​രം​ഭി​ച്ചു.
പ്രോ​ഗ്രാം​ ​ക​മ്മി​റ്റി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​നാ​ളെ​ ​വേ​ദി​ക​ൾ​ ​സ​ന്ദ​ർ​ശി​ച്ച് ​ഒ​രു​ക്ക​ങ്ങ​ൾ​ ​വി​ല​യി​രു​ത്തും.
മ​ത്സ​ര​ ​ഇ​ന​ങ്ങ​ളി​ൽ​ ​സ​മ​യ​ക്ലി​പ്ത​ത​ ​പാ​ലി​ക്കാ​ൻ​ ​മാ​നേ​ജ​ർ​മാ​ർ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​അ​നൗ​ൺ​സ്‌​മെ​ന്റി​ൽ​ ​ആ​ല​ങ്കാ​രി​ക​ ​ഭാ​ഷ​ ​വേ​ണ്ട.​ ​പ്രോ​ഗ്രാം​ ​ക​മ്മി​റ്റി​യു​ടേ​ത് ​ഒ​ഴി​കെ​ ​മ​റ്റ് ​അ​റി​യി​പ്പു​ക​ൾ​ ​മ​ത്സ​രം​ ​ന​ട​ക്കു​ന്ന​ ​സ്റ്റേ​ജു​ക​ളി​ൽ​ ​അ​നൗ​ൺ​സ് ​ചെ​യ്യ​രു​ത്.​ ​നൃ​ത്ത​ഇ​ന​ങ്ങ​ളി​ൽ​ ​പി​ന്ന​ണി​ ​ഗാ​നം​ ​കേ​ൾ​പ്പി​ക്കാ​ൻ​ ​മൊ​ബൈ​ൽ​ ​ഫോ​ൺ​ ​ഒ​ഴി​വാ​ക്ക​ണം.​ ​ഇ​തി​നാ​യി​ ​യു.​എ​സ്.​ബി​ ​ഡ്രൈ​വ് ​മാ​ത്ര​മേ​ ​ഉ​പ​യോ​ഗി​ക്കു​ന്നു​ള്ളൂ​ ​എ​ന്ന് ​പ്രോ​ഗ്രാം​ ​ക​മ്മി​റ്റി​ ​ഉ​റ​പ്പാ​ക്ക​ണം.​ ​സാ​ങ്കേ​തി​ക​ ​ത​ക​രാ​ർ​ ​ഉ​ണ്ടാ​യാ​ൽ​ ​പ​ക​രം​ ​ഉ​പ​യോ​ഗി​ക്കാ​നാ​യി​ ​ര​ണ്ടോ​ ​അ​തി​ല​ധി​ക​മോ​ ​യു.​എ​സ്.​ബി​ ​ഡ്രൈ​വ് ​കു​ട്ടി​ക​ൾ​ ​ക​രു​ത​ണം.
പ്രോ​ഗ്രാം​ ​ക​മ്മി​റ്റി​ ​ചെ​യ​ർ​മാ​ൻ​ ​എം.​വി​ൻ​സ​ന്റ് ​എം.​എ​ൽ.​എ,​ ​എ.​ഡി.​പി.​ഐ​ ​ഷൈ​ൻ​ ​മോ​ൻ,​ ​വി​ദ്യാ​ഭ്യാ​സ​ ​ഉ​പ​ഡ​യ​റ​ക്ട​ർ​ ​സു​ബി​ൻ​ ​പോ​ൾ,​ ​റീ​ജി​യ​ണ​ൽ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​കെ.​സു​ധ​ ​(​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​)​ ​പ്രോ​ഗ്രാം​ ​ക​മ്മി​റ്റി​ ​ക​ൺ​വീ​ന​ർ​ ​അ​നി​ൽ​ ​വ​ട്ട​പ്പാ​റ​ ​എ​ന്നി​വ​ർ​ ​പ​രി​ശീ​ല​ന​ ​പ​രി​പാ​ടി​യി​ൽ​ ​പ​ങ്കെ​ടു​ത്തു.

ക​ല​വ​റ​ ​നി​റ​യ്ക്ക​ലി​ന്റെ
ആ​വേ​ശ​ത്തിൽ
വി​ദ്യാ​ർ​ത്ഥി​കൾ
സം​സ്ഥാ​ന​ ​സ്കൂ​ൾ​ ​ക​ലോ​ത്സ​വ​ ​ക​ല​വ​റ​യി​ലേ​ക്കു​ള്ള​ ​വി​ഭ​വ​സ​മാ​ഹ​ര​ണം​ ​ഇ​ന്ന​ലെ​ ​പൂ​ർ​ത്തി​യാ​യി.​ ​വി​ദ്യാ​ർ​ത്ഥി​ക​ളി​ൽ​നി​ന്ന് ​ആ​വേ​ശ​ക​ര​മാ​യ​ ​പ്ര​തി​ക​ര​ണ​മാ​യി​രു​ന്നു.​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ ​പ​ന്ത്ര​ണ്ട് ​ഉ​പ​ജി​ല്ല​ക​ളി​ലെ​ ​സ്കൂ​ളു​ക​ളി​ൽ​ ​നി​ന്നാ​യി​ ​ഒ​ന്ന് ​മു​ത​ൽ​ ​പ​ന്ത്ര​ണ്ട് ​വ​രെ​ ​ക്ളാ​സു​ക​ളി​ലെ​ ​കു​ട്ടി​ക​ളാ​ണ് ​പ​ച്ച​ക്ക​റി​ക​ൾ,​ ​പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ,​ ​തേ​ങ്ങ,​ ​കി​ഴ​ങ്ങ് ​വ​ർ​ഗ​ങ്ങ​ൾ​ ​എ​ന്നി​ങ്ങ​നെ​ ​നാ​ൽ​പ്പ​ത് ​ഇ​ന​ങ്ങ​ൾ​ ​ക​ല​വ​റ​യി​ലേ​ക്ക് ​സം​ഭാ​വ​ന​ ​ചെ​യ്ത​ത്.
സ്കൂ​ളു​ക​ളി​ൽ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ ​വി​ഭ​വ​ങ്ങ​ൾ​ ​ഏ​റ്റു​വാ​ങ്ങി.​ ​ഇ​ന്ന് ​അ​ത​ത് ​ബി.​ആ​ർ.​സി​ക​ളി​ൽ​ ​എ​ത്തി​ക്കു​ന്ന​ ​വി​ഭ​വ​ങ്ങ​ൾ​ ​പ​ന്ത്ര​ണ്ട് ​എം.​എ​ൽ.​എ​മാ​ർ​ ​സ്വീ​ക​രി​ക്കും.​ ​സം​ഘാ​ട​ക​സ​മി​തി​ ​ചെ​യ​ർ​മാ​ൻ​ ​മ​ന്ത്രി​ ​ജി.​ആ​ർ​ ​അ​നി​ൽ​ ​നാ​ളെ​ ​ഉ​ച്ച​യ്ക്ക് ​നാ​ലു​മ​ണി​ക്ക് ​പു​ത്ത​രി​ക്ക​ണ്ട​ത്ത് ​വി​ഭ​വ​ങ്ങ​ൾ​ ​ഏ​റ്റു​വാ​ങ്ങും.

പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​സ​ർ​ക്കു​ലർ
പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ​ ​കു​ട്ടി​ക​ൾ​ക്ക്
പ​ഠ​ന​യാ​ത്ര​ ​നി​ഷേ​ധി​ക്ക​രു​ത്

തി​രു​വ​ന​ന്ത​പു​രം​:​ ​പ​ണ​മി​ല്ലാ​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​സ്കൂ​ൾ​ ​കു​ട്ടി​ക​ൾ​ക്ക് ​പ​ഠ​ന​യാ​ത്ര​ ​നി​ഷേ​ധി​ക്ക​രു​തെ​ന്ന് ​നി​ർ​ദ്ദേ​ശി​ച്ച് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​വ​കു​പ്പി​ന്റെ​ ​സ​ർ​ക്കു​ല​ർ.​ ​പ​ഠ​ന​യാ​ത്ര​യ്ക്കു​ള്ള​ ​തു​ക​ ​എ​ല്ലാ​വ​ർ​ക്കും​ ​വ​ഹി​ക്കാ​വു​ന്ന​ ​ത​ര​ത്തി​ലാ​വ​ണം.​ ​പ​ണ​മി​ല്ലാ​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​ഒ​രു​കു​ട്ടി​ക്കു​പോ​ലും​ ​പ​ഠ​ന​യാ​ത്ര​ ​നി​ഷേ​ധി​ക്ക​രു​തെ​ന്ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​നി​‌​ർ​ദ്ദേ​ശം​ ​ന​ൽ​കി​യ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ​സ​ർ​ക്കു​ല​ർ.

പ്ര​ധാ​ന​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ :
ഏ​തെ​ങ്കി​ലും​ ​കു​ട്ടി​യെ​ ​സൗ​ജ​ന്യ​മാ​യി​ ​പ​ഠ​ന​യാ​ത്ര​യി​ൽ​ ​പ​ങ്കെ​ടു​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ​ ​വി​വ​രം​ ​മ​റ്റ് ​കു​ട്ടി​ക​ൾ​ ​അ​റി​യാ​തി​രി​ക്കാ​ൻ​ ​അ​ദ്ധ്യാ​പ​ക​ർ​ ​ശ്ര​ദ്ധി​ക്ക​ണം.
പ​ഠ​ന​യാ​ത്ര​യി​ൽ​ ​അ​ദ്ധ്യാ​പ​ക​രു​ടെ​യും​ ​പി.​ടി.​എ​ ​അം​ഗ​ങ്ങ​ളു​ടെ​യും​ ​യാ​ത്രാ​ച്ചെ​ല​വ് ​കു​ട്ടി​ക​ളി​ൽ​നി​ന്ന് ​ഈ​ടാ​ക്ക​രു​ത്.
സ്‌​കൂ​ളു​ക​ളി​ൽ​ ​ജീ​വ​ന​ക്കാ​രു​ടെ​യും​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ​യും​ ​ജ​ന്മ​ദി​നം​ ​പോ​ലു​ള്ള​ ​വ്യ​ക്തി​ഗ​ത​ ​ആ​ഘോ​ഷ​ങ്ങ​ൾ​ ​ഒ​ഴി​വാ​ക്ക​ണം.
ഏ​തെ​ങ്കി​ലും​ ​കാ​ര​ണ​ത്താ​ൽ​ ​ആ​ഘോ​ഷം​ ​ന​ട​ത്തി​യാ​ൽ​ ​സാ​മ്പ​ത്തി​ക​ ​ബാ​ദ്ധ്യ​ത​ ​കു​ട്ടി​ക​ൾ​ക്കോ​ ​ര​ക്ഷി​താ​ക്ക​ൾ​ക്കോ​ ​ഉ​ണ്ടാ​കാ​ത്ത​ ​രീ​തി​യി​ലാ​ക​ണം
നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​സം​സ്ഥാ​ന​ത്തെ​ ​സി.​ബി.​എ​സ്.​ഇ,​ ​ഐ.​സി.​എ​സ്.​ഇ​ ​ഇ​ത​ര​ ​ബോ​ർ​ഡു​ക​ളി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​എ​ല്ലാ​ ​സ്കൂ​ളു​ക​ൾ​ക്കും​ ​ബാ​ധ​ക​മാ​ക്കി.