con
യൂത്ത് കോൺഗ്രസ്

കോഴിക്കോട് : ഗുണ്ടായിസത്തിലൂടെ ചേവായൂർ സഹകരണ ബാങ്ക് ഭരണം പിടിച്ചെടുത്ത സി.പി.എമ്മിനെ കോൺഗ്രസ് ജനാധിപത്യ രീതിയിൽ പ്രതിരോധിക്കുമെന്നും നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം. ചേവായൂർ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ജനവിധി അട്ടിമറിക്കാൻ സി.പി.എമ്മിന് ഒത്താശ ചെയ്ത മെഡിക്കൽ കോളേജ് എ.സി.പി എ.ഉമേഷിനെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കുറ്റവിചാരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺ കുമാർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി ജന. സെക്രട്ടറി പി.എം. നിയാസ്, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത്, നിജേഷ് അരവിന്ദ്, ഐ.പി. രാജേഷ്, എം.ധനീഷ് ലാൽ തുടങ്ങിയവർ പ്രസംഗിച്ചു.