img
കെ.എസ്.ടി.എ ചോമ്പാൽ സബ്ബ് ജില്ലാ വാർഷികം സംസ്ഥാന എക്സിക്യുട്ടിവ് പി.എ ഗോപാല കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു

വടകര: കെ.എസ്.ടി.എ ചോമ്പാല സബ് ജില്ല 34ാം വാർഷിക സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി .എ .ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സബ്‌ജില്ല പ്രസിഡന്റ് സുജിത്ത് കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സി .ഉണ്ണികൃഷ്ണൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. സബ്ജില്ല സെക്രട്ടറി സലീഷ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാജി. എം .സി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു .ജില്ല ട്രഷറർ പി.കെ രാജൻ, പി .വി .പ്രശാന്തൻ, പി.കെ .സവിത, കെ. രൻജുമോൻ എന്നിവർ പ്രസംഗിച്ചു. സ്വാഗതസംഘം ചെയർമാൻ കെ.എം.സത്യൻ സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: സലീഷ് കുമാർ എം( സെക്രട്ടറി ), സുജിത്ത് കുമാർ കെ.എം (പ്രസിഡന്റ്), വിനീഷ് പി.കെ (ട്രഷറർ).