img20241130
വാർത്ത വായനമത്സരത്തിൽ പങ്കെടുത്തവർ സംഘാടകർക്കൊപ്പം

മുക്കം: മാമ്പറ്റ ഡോൺ ബോസ്കോ കോളേജും മുക്കം സി.ടി.വി ചാനലും ചേർന്ന് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി വാർത്ത വായന മത്സരം സംഘടിപ്പിച്ചു. ഡോൺ ബോസ്കോ കോളേജ് ഡയറക്ടർ ഫാ. മാർട്ടിൻ അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. സി.ടി.വി മാനേജിംഗ് ഡയറക്ടർ എ.സി. നിസാർ ബാബു അദ്ധ്യക്ഷത വഹിച്ചു. ചേന്ദമംഗല്ലൂർ ഹയർ സെക്കൻഡറി സ്കൂളിലെ അഫ്രീൻ ഫാത്തിമ ഒന്നാം സ്ഥാനവും കൊടിയത്തൂർ ഹയർ സെക്കൻഡറി സ്കൂളിലെ ലിയ ഫാത്തിമ രണ്ടാം സ്ഥാനവും കോടഞ്ചേരി ഹയർ സെക്കൻഡറി സ്കൂളിലെ എയ്ഞ്ചൽ മേരി കുര്യാക്കോസ് മൂന്നാം സ്ഥാനവും നേടി. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഫാ.ജോബി എം എബ്രഹാം, ഡോൺ ബോസ്കോ ഐ.ടി.ഐ പ്രിൻസിപ്പൽ തുടങ്ങിയവർ പ്രസംഗിച്ചു.