കോഴിക്കോട്: പ്രമുഖ മാദ്ധ്യമപ്രവർത്തകനും സോഷ്യലിസ്റ്റ് നേതാവും ധാർമികത മാഗസിൻ പത്രാധിപരുമായിരുന്ന വി .കെ അഷ്റഫിന്റെ ഒന്നാം ചരമ വാർഷിക ദിനാചരണത്തോടനുബന്ധിച്ച് ഓർഗനൈസേഷൻ ഓഫ് സ്മാൾ ന്യൂസ് പേപ്പർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി. യൂത്ത് സെന്റർ ഓഡിറ്റോറിയത്തിൽ മലയാള മനോരമ മുൻ അസിസ്റ്റന്റ് എഡിറ്റർ കെ .എഫ് ജോർജ് ഉദ്ഘാടനം ചെയ്തു. രാമദാസ് വേങ്ങേരി അദ്ധ്യക്ഷത വഹിച്ചു . ഡോ.എം.പി.പത്മനാഭൻ മുഖ്യപ്രഭാഷണം നടത്തി. പി.ടി.നിസാർ, ഇ .കെ . രാധാകൃഷ്ണൻ , സംഗീത ചേവായൂർ , പി .ജനാർദ്ദനൻ , ടി .എം .സത്യജിത് പണിക്കർ , എം .വിനയൻ ,റാണി ജോയ് , ശ്രീകല വിജയൻ എന്നിവർ പ്രസംഗിച്ചു.