sathi
കാണാതായ യേശുദാസൻ

ബേപ്പൂർ: കൊല്ലം, മുനമ്പത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളിയെ മാറാട് ഭാഗത്ത് പുറംകടലിൽ കാണാതായി. എറണാകുളം സ്വദേശി ശ്രീലാലിന്റെ ഉടമസ്ഥതയിലുള്ള മയിൽവാഹനം എന്ന ബോട്ടിലെ കന്യാകുമാരി സ്വദേശിയായ യേശുദാസനെയാണ് (48) കാണാതായത്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് ഇന്നലെ പുലർച്ചയ്ക്ക് ബേപ്പൂർ ഹാർബർ ലക്ഷ്യമാക്കി വരുമ്പോഴായിരുന്നു യേശുദാസൻ ബോട്ടിൽ ഇല്ലെന്ന വിവരം തൊഴിലാളികൾ അറിയുന്നത്. കോസ്റ്റൽ പൊലീസും കോസ്റ്റ് ഗാർഡും തിരച്ചിൽ നടത്തിവരികയാണ്. പതിനൊന്ന് തൊഴിലാളികളായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്.