photo
കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ പൂർവദ്ധ്യാപക -വിദ്യാർത്ഥി സംഗമം കാനത്തിൽ ജമീല എം.എൽ.എ ഉദ് ഘാടനം ചെയ്യുന്നു.

കൊയിലാണ്ടി: കുറുവങ്ങാട് സെൻട്രൽ യു.പി സ്കൂൾ പൂർവാദ്ധ്യാപക- വിദ്യാർത്ഥി സംഗമം കാനത്തിൽ ജമീല എം .എൽ .എ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്തുകണ്ടി അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ സുധ കിഴക്കെപ്പാട്ട് മുഖ്യാതിഥിയായി.

കോളോത്ത് വത്സരാജ്, ചന്ദ്രിക, എൻ.ഇ.മോഹനൻ നമ്പൂതിരി, സി ഗോപകുമാർ, വി സുന്ദരൻ, കെ.സുകുമാരൻ, കെകെ ബിന്ദു , സി പി മോഹനൻ, നുറുദ്ദീൻ എന്നിവർ സംസാരിച്ചു. ചടങ്ങിൽ പൂർവ്വദ്ധ്യാപകരെ ആദരിച്ചു. 'സ്കൂൾ ഓർമ്മകളിലൂടെ' പരിപാടി ജില്ലാ ജഡ്ജി ജയരാജ് ഉദ്ഘാടനം ചെയ്തു. കൽപ്പറ്റ നാരായണൻ മുഖ്യഭാഷണം നടത്തി. അദ്ധ്യാപക അവാർഡ് ജേതാവ് ലളിത, മധുപാൽ, പ്രജേഷ് എന്നിവർ പ്രസംഗിച്ചു.