g

മൈസൂരു: സംഘടന കൊണ്ട് ശക്തരാവുക എന്ന ഗുരുദേവന്റെ ആഹ്വാനം ഏറ്റെടുത്ത് സംഘടിത ശക്തിയായി നിന്നാലേ എസ്.എൻ.ഡി.പി യോഗത്തിന് അവകാശങ്ങൾ സംരക്ഷിക്കാനും ന്യായമായ അവകാശങ്ങൾ നേടാനും കഴിയൂവെന്ന് യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് പറഞ്ഞു. മൂന്നുദിവസമായി മൈസൂരുവിൽ നടന്ന എസ്.എൻ.ഡി.പി യോഗം നേതൃ സംഗമത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.