sathi
മെഡിക്കൽ ക്യാമ്പ് മാറാട് ഇൻസ്പക്ടർ ഓഫ് പോലീസ് ബെന്നി ലാലു നിർവ്വഹിക്കുന്നു

ബേപ്പൂർ: മാറാട് ജനമൈത്രി പൊലീസ്, റെഡിഡൻസ് കോഓർഡിനേഷൻ കമ്മിറ്റി, കോഴിക്കോട് ഈസ്റ്റ് ലയൺസ് ക്ലബ്‌ , മലബാർ ഹോസ്പിറ്റൽ എരഞ്ഞിപ്പാലം, ചന്ദ്രകാന്ത്‌ ഐ ഹോസ്പിറ്റൽ എന്നിവ സംയുക്തമായി കയ്യടിത്തോട് കിൻഫ്രയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടന്നു. ലയൺസ് ക്ലബ്‌ സോണൽ ചെയർപേഴ്സൺ ടിജി ബാലൻ അദ്ധ്യക്ഷത വഹിച്ചു. മാറാട് പൊലീസ് ഇൻസ്പെക്ടർ ബെന്നി ലാലു ഉദ്ഘാടനം ചെയ്തു. ലയൺസ് ക്ലബ്‌ ഡിസ്ട്രിക്ട് ഗവർണർ കെ.വി രാമചന്ദ്രൻ, വാർഡ് കൗൺസിലർമാരായ കൊല്ലരത്ത് സുരേഷ്, വാടിയിൽ നവാസ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീജിത്ത്‌.കെ.കെ, പ്രജീഷ് പി, ലയൺസ് ക്ലബ്‌ വൈസ് ഗവർണർ രവി ഗുപ്ത, സുധീഷ്.എം തുടങ്ങിയവർ പ്രസംഗിച്ചു. റസിഡൻസ് കോഓർഡിനേഷൻ കമ്മറ്റി പ്രസിഡന്റ്‌ ഷിനിൽ എൻ.ബി സ്വാഗതവും സെക്രട്ടറി ഷെഫീഖ് അരക്കിണർ നന്ദിയും പറഞ്ഞു.