 
വടകര: ആർ.വൈ.ജെ.ഡി വടകര നിയോജക മണ്ഡലം യൂത്ത് മീറ്റ് ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി പി .കെ .പ്രവീൺ ഉദ്ഘാടനം ചെയ്തു. ആർ. വൈ. ജെ .ഡി വടകര മണ്ഡലം പ്രസിഡന്റ് എൻ. പി .മഹേഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി മനയത്ത് ചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. ആർ.ജെ.ഡി ജില്ലാ പ്രസിഡന്റ് എം .കെ .ഭാസ്കരൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ .പി. ദാമോദരൻ,ആർ .വൈ .ജെ .ഡി സംസ്ഥാന ജനറൽ സെക്രട്ടറി പ്രഭീഷ് ആദിയൂര് ,കെ രജീഷ്, ജില്ലാ പ്രസിഡന്റ് പി .കിരൺജിത്ത്. പി .സി .വിപിൻലാൻ, വിമല കളത്തിൽ ,സി.പി. രാജൻ, പി .പി .രാജൻ ,വി. കെ .സന്തോഷ് കുമാർ, ടി .പി .അതുൽ, കെ.പി .അനൂപ്, ദിയ ബിജു , ജിതിൻ കണ്ടിയിൽ, ജിതിൻ ചോറോട്, കെ.എം. അജേഷ് കുമാർ, അമൽദേവ് പുതുപ്പണം തുടങ്ങിയവർ പ്രസംഗിച്ചു.